അഖില കേരള സ്കൂൾ മാരത്തൺ സെബി ബാബുവും കെ ആതിരയും സീനിയർ വിഭാഗം ജേതാക്കളായി

0
361

സെബിൻ സബാസ്റ്റ്യൻ കെ പി സാഹില ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്
സ്പോട്സ് ക്ലബ് തിരുവമ്പാടി സംഘടിപ്പിച്ച അഞ്ചാമത് അഖില കേരള സ്കൂൾ മാരത്തൺ തിരുവമ്പാടിയിൽ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ൽ അധികം കായിക താരങ്ങൾ അണിനിരന്ന മാരത്തണിന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സീനിയർ ജൂണിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ദേവാലയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച്
തിരുവമ്പാടി ടൗൺ,’ചവലപ്പാറ വഴി കൂടരഞ്ഞിയിൽ എത്തി തിരികെ തിരുവമ്പാടി ഹയർ സെക്കണ്ടറി സ്കൂളിൽ മത്സരം സമാപിച്ചു, സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാദർ അബ്രാഹം വള്ളോപ്പിള്ളി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെബിൻ സാബു ( പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച് എസ് എസ് ) ഒന്നാം സ്ഥാനവും ആനക്കാംപൊയിൽ മരിയൽ സ്കൂളിലെ പി.വി ബോസ് കൊ, അശ്വന്ത് വിജയ് (കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി
ജൂണിയർ വിഭാഗം ആൺകുട്ടികൾ സെബിൻ സബാസ്റ്റ്യൻ, സഫിൻ ജോസഫ് ( പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച് എസ്‌), അശ്വന്ത് വിജയ് (കട്ടിപ്പാറ ഹോളി ഫാമിലിസ്കൂൾ) എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.
സീനിയർ പെൺകുട്ടികൾ – കെ ആർ ആതിര (കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ) സാന്ദ്ര എസ് (കല്ലടി എച്ച് എസ് എസ് ) സൗമ്യ മുരുകൻ (തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച് എസ് എസ് ) എന്നിവർ ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.
ജൂണിയർ വിഭാഗം പെൺകുട്ടികൾ – സലീഹ കെ.പി ( കട്ടിപ്പാറ ഹോളി ഫാമിലി ) ട്രീസ മാത്യു ( പുല്ലൂരാംപാറ എച്ച് എസ് ) ,കെ അക്ഷയ (കല്ലടി എച്ച് എസ് എസ് ) എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി –
3 001, 2001, 1001 രൂപ വക്കം ഓരോ വിഭാഗത്തിലെയും വിജയികൾക്ക് കാഷ് അവാർഡ് നല്കി. എല്ലാ വിഭാഗത്തിലും മത്സരം പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന് 750 രൂപ വീതവും മത്സരം പൂർത്തിയാക്കിയ മുഴുവൻ കായിക താരങ്ങൾക്കും പണക്കിഴിയും നല്കി.
ടിം ഇനങ്ങളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ്;കട്ടിപ്പാറ ഹോളി ഫാമിലി തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്കൂളുകൾ ട്രോഫികൾ കരസ്ഥമാക്കി
സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസി: പി.ടി അഗസ്റ്റിൻ, ക്ലബ് രക്ഷാധികാരി ഡിവൈഎസ്പി ജോസി ചെറിയാൻ, ഫാദർ തോമസ് കൊച്ചുമുറിയിൽ, ബിനു സി കുര്യൻ, ഏലിയാമ്മ ജോർജ്ജ്, ബോസ് ജേക്കബ്, സബ് ഇൻസ്പെക്ടർ ജെ ഇ ജയൻ, കെ എം സണ്ണി, ജിജി കെ തോമസ്, മധുസൂധനൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ -തിരുവമ്പാടിയിൽ സ്പോട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ അഖില കേരള സ്കൂൾ മാരത്തൺ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാദർ അബ്രാഹം വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here