അതിശക്തമായ മഴയിൽ തിരുവമ്പാടി ടൗൺ വെള്ളത്തിൽ മുങ്ങി.

0
502

ശക്തിയായി വിരിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റും ലൈനുകളും തകർന്നു
തിരുവമ്പാടിയിൽ നിന്ന് കൂടരഞ്ഞി റൂട്ടിലും പുല്ലൂരാംപാറ റൂട്ടിലും വാഹന ഗതാഗതം മുടങ്ങി.
തിരുവമ്പാടി = സമീപകാലത്തൊന്നുമുണ്ടാകാത്തത്ര ശക്തിയിൽ പെയ്ത മഴയിൽ തിരുവമ്പാടി ടൗണും പരിസരവും വെള്ളത്തിൽ മുങ്ങി ബസ് സ്റ്റാൻറിലും റോഡുകളിലും രണ്ടടിയലേറെ ഉയരത്തിൽ വെള്ളം കയറി; കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ കുതിർന്നു .നിരവധി വാഹനങ്ങൾ വെള്ളം കയറിയതിനെ തുടർന്ന് ബ്രേക്ക് ഡൗണായി .പുല്ലൂരാംപാറ റൂട്ടിൽ പെരുമാലിപ്പടിക്കും ഇരുമ്പകത്തി നുമിടയിൽ മരം ഒടിഞ്ഞു വീണ്ടും തെങ്ങു വീണും ഗതാഗതം മുടങ്ങി’ വൈദ്യുതി ലൈനുകളും ഒറ്റപ്പൊയിൽ, ഭാഗത്തുൾപ്പെടെ ഏഴ് പോസ്റ്റുകളും തകർന്നു. ഒറ്റപ്പൊയിലിൽ മരം ഒടിഞ്ഞു വീണ് ദീർഘനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു മുക്കത്ത് നിന്ന് എത്തിയഫയർ’ ഫോഴ്സിന്റെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
ഫോട്ടോ =
കനത്ത മഴയെ തുടർന്ന് തിരുവമ്പാടി ബസ് സ്റ്റാൻറിലും തോന്നലും രണ്ടടിയിലേറെ വെള്ളം ഉയർന്നപ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here