കക്കാടംപൊയിൽ റോഡിനിരുവശവും വെള്ളമൊഴുകി വലിയ കുഴികൾ

0
231

കക്കാടംപൊയിൽ റോഡിനിരുവശവും വെള്ളമൊഴുകി വലിയ കുഴികൾ രൂപപ്പെട്ടു വലിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്നില്ല. കുത്തനെ കയറ്റങ്ങൾ ഉള്ള കക്കാടംപൊയൽ റോഡിൽ ടാറിംഗിനോട് ചേർന്ന് ഇരുവശത്തു വലിയ കട്ടിംഗ് രൂപപ്പെട്ടതു മൂലം വാഹന ഗതാഗതം ദുരിതത്തിൽ – ശക്തമായ മഴയിൽ ഒഴുകിയെത്തുന്ന വെള്ളത്തിൽ ടാറിംഗ് റോഡിനോട് ചേർന്നുള്ള മണ്ണ് ഇരുവശത്ത് നിന്നും ഒഴുക്കി പോയത് മൂലം ടാറിംഗിൽ നിന്ന് പുറത്തേക്ക് ഇറക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത് ‘ എതിരെ ഒരു വാഹനം വന്നാൽ സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ വശത്തെ കുഴിയിലേക്ക് ഇറക്കിയാൽ ടയറിന് തകരാർ സംഭവിക്കുന്നതായി കെ.എസ് ആർ ടി സി അധികൃതരും വാഹന ഉടമകളും പറയുന്നു. കെ എസ് ആർ ടി സി ബസിന്റെ ടയർ ,ലീഫ് എന്നിവ തകരാറിലായാൽ ജീവനക്കാർ അതിന്റെ നഷ്ടം സഹിക്കണമെന്നതാണ് സ്ഥിതിയെന്ന് കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. ഇത് മൂലം ഈ വഴി സർവീസ് നടത്താനാവില്ലെന്ന് ജീവനക്കാർ അറിയിച്ചു.ഇതിന് പുറമെ റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്ന് നില്ക്കുന്നത് കാഴ്ച മറക്കുന്നുവെന്ന് വാഹനയാത്രക്കാർ പറയുന്നു. കക്കാടംപൊയിലിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ഇത് മൂലം പലപ്പോഴും ഗതാഗത തടസ്സവും പതിവാണ്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്, പിഡബ്ല്യുഡി എന്നിവർക്ക് ബസ് ഗതാഗതം നിർത്തിവക്കുമെന്ന് കാണിച്ച് തിരുവമ്പാടി കെ എസ് ആർ ടി സി അധികൃതർ പരാതി നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here