കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഭാരവാഹികൾ സ്ഥാനമേറ്റു.

0
189

കത്തോലിക്ക കോൺഗ്രസ് (എ കെ സി സി ) താമരശ്ശേരി രൂപത ഭാരവാഹികൾ ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിലിന്റെ മുമ്പാകെ പ്രതിജ്ഞാ വാചകം ചൊല്ലി സ്ഥാനമേറ്റു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതംഗ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങ് സംഘടനയുടെ ബിഷപ്പ് ലഗേറ്റ് താമരശ്ശേരി രൂപതയുടെ മെത്രാൻ മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ജാതി മത ചിന്തകൾക്കതീതമായി പൊതു സമൂഹത്തിൽ പാവപ്പെട്ടവന് സഹായമാകാനും ദുരിതമനുഭവിക്കുന്നവന് മുമ്പിൽ സാന്ത്വനമാകാനും സമുദായ സംഘടന എന്ന നിലയിൽ കത്തോലിക്ക കോൺഗ്രസിന്റെ ഓരോ പ്രവർത്തകനും കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിനൊപ്പം പൊതു വിഷയങ്ങൾ ഏറ്റെടുക്കാനും സംഘടനക്ക് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കത്തോലിക്ക കോൺഗ്രസിന്റെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട
ബേബി പെരുമാലിൽ (പ്രസിഡന്റ്)
ചാക്കോ കാളം പറമ്പിൽ, തോമസ് മുണ്ടപ്ലാക്കൽ (വൈസ് പ്രസിഡന്റ്മാർ) അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ (ജന.. സെക്രട്ടറി)
കെ.പി ബേബിക്കിഴക്കേഭാഗം ,അനീഷ് വടക്കേൽ, ബെന്നി ജോൺ എടത്തിൽ (സെക്രട്ടറിമാർ)
ജോസ് തോമസ് കുന്നേൽ (ട്രഷറർ)
കെ.ജെ ആൻറണി(സംസ്ഥാന കമ്മറ്റി അംഗം)
എന്നിവരുൾപ്പെടെയുള്ള മുപ്പതംഗ സമിതിയാണ് അധികാരമേറ്റത്.

പ്രസിഡൻറ് – ബേബി പെരുമാലിൽ
സെക്രട്ടറി   – അഗസ്റ്റിൻ മoത്തിപ്പറമ്പിൽ
ട്രഷറർ    – ജോസ് തോമസ് കുന്നേൽ

LEAVE A REPLY

Please enter your comment!
Please enter your name here