കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

0
282

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും മലയോര മേഖലയിൽ കനത്ത നഷ്ടം തിരുവമ്പാടി പഞ്ചായത്തിൽ ചൊന്നാങ്കയത്ത് മരങ്ങളും കവുങ്ങും ഒടിഞ്ഞ് വീട് വീടുകൾക്ക് സാരമായ ‘കേടുപാടുകൾ സംഭവിച്ചു വാതാച്ചിറ സജ്ജയ്, ദിവ്യ കെ ദിവാകരൻ, ഉസ്മാൻ കളകണ്ടത്തിൽ എന്നിവരുടെ വീടിനും വീടിനോട് ചേർന്നുള്ള ഷെഡിനും സാരമായ തകർച്ച സംഭവിച്ചു.പെരുമാലിപ്പടിക്ക് സമീപം പുത്തൻപുരക്കൽ ശങ്കരന്റെ വീടിനോട് ചേർന്ന കെട്ട് ഇടിഞ്ഞു. തോട്ടിൽ നിന്നുള്ള കരിങ്കൽകെട്ട് ശക്തമായ മഴവെള്ള പാച്ചിലിൽപ്പെട്ട് ഇടിയുകയായിരുന്നു’ തകർത്ത് ചെയ്യുന്ന മഴയിൽ ഇനിയും മൺതിട്ട ഇടിയാൻ സാധ്യത ഉണ്ട് അത് വീടിന്റെ തകർച്ചക്ക് കാരണമാകും. ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷയുമായി എത്തുന്നവരെ ഒഴിവു കഴികൾ പറഞ്ഞ് ഒഴിവാക്കി വിടുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത് എന്ന് പരാതിയുണ്ട്.തമ്പലമണ്ണയിൽ ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞ് വീണ് വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.പുഷ്പാകരൻ കല്ലു വട്ടത്ത് ,ശ്രീജിത്ത് പെരുമൂഴിക്കൽ, ജോസ് പാണ്ടിക്കുന്നേൽ, ശിവൻപാണ്ടി ഭൂന്നേൽ തുടങ്ങിയവരുടെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.രാമൻകുട്ടി മണ്ടാടൻ എന്നയാളുടെ വീടിന്റെ വയറിംഗ് ഇടിമിന്നലിൽ കത്തി നശിച്ചു
ഫോട്ടോ =
തിരുവമ്പാടി പെരുമാലിപ്പടിക്ക് സമീപം പുത്തൽ പുരക്കൽ ശങ്കരന്റെ വള്ളന്റെ സൈഡ് കെട്ട്. തോട്ടിലേക്ക് ഇടിഞ്ഞ് വീണ നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here