കെ എസ് ആർ ടി സി റോഡ് നിർമ്മാണം ആരംഭിച്ചു

0
288

റോഡിൽ കരിങ്കല്ല് ഇറക്കി ഗതാഗതം തടസ്സപ്പെടുത്തുന്നതായി പരാതി.
തിരുവമ്പാടി = കെ എസ് ആർ ടി സി സബ് ഡിപ്പോക്കായി സ്ഥലമെടുത്ത് നിരപ്പാക്കിയ സ്ഥലത്തേക്ക് തിരുവമ്പാടി ഹോമിയോ ആശുപത്രി പടിക്കൽ നിന്നുള്ള റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഓൺ ഫണ്ട് 35 ലക്ഷം രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനമാണ് ആരംഭിച്ചിട്ടുള്ളത്. റോഡിന്റെ അടിഭാഗം കെട്ടുന്നതിനുള്ള കരിങ്കല്ല് നിലവിലുള്ള റോഡിൽ യാത്രാമാർഗ്ഗം തടസ്സപ്പെടുത്തി ഇറക്കിയിട്ടിരിക്കുന്നത് ജനങ്ങൾക്ക് ഏറെ ദുരിതമായിരിക്കുകയാണ്.ഗവ: ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ, കാർഷിക നഴ്സറി എന്നിവയിലേക്കുള്ള റോഡ് കരിങ്കല്ല് ലോഡ് ഇറക്കിയതു മൂലം യാത്ര ദുരിതമായിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഈ റോഡ് ഉപയോഗിക്കുന്ന കുടുമ്പങ്ങളും പ്രതിസന്ധിയിലാണ് കിടപ്പു രോഗികൾ അടക്കമുള്ളവർക്ക് ആശുപത്രിയിലേക്ക് കൊണ്ടു  പോകാൻ പോലും പറ്റാത്ത സ്ഥിതിയിലാണെന്ന് നാട്ടുകാർ പറഞ്ഞു. നിലവിലുള്ള റോഡിന്റെ വശത്ത് കല്ല് ഇറക്കിയിടാൻ സൗകര്യമുണ്ടായിരിക്കെയാണ് യാത്ര മുടക്കി റോഡിൽ തന്നെ കരിങ്കല്ല് ഇറക്കിയിട്ടിരിക്കുന്നത്. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഫോട്ടോ = തിരുവമ്പാടി നിർദ്ദിഷ്ട കെ എസ് ആർ ട്ടി സി ഡിപ്പോയിലേക്ക് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള റോഡ് അടച്ച് കരിങ്കല്ല് ഇറക്കിയിട്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here