കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയം മൂലം നിർമ്മാണമേഖല സ്തംഭിച്ചു

0
241

കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയം മൂലം നിർമ്മാണമേഖല പൂർണ്ണസ്തംഭനത്തിലേക്ക് നീങ്ങുകയാണെന്നും തൊഴിലാളികൾ ജോലിയില്ലാത്തത് മൂലം പട്ടിണിയിലാണെന്നും ബിൽഡിംഗ് ആന്റ് റോഡ് വർക്കേർസ് ഫെഡറേഷൻ (ഐഎൻടിയുസി)  ആരോപിച്ചു.പെട്രോൾ, ഡീസൽ വില വർദ്ധനവും ജി എസ് ടി യും സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിതത്തിലാക്കിയെന്നും കമ്മറ്റി കുറ്റപ്പെടുത്തി.തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ടൗണിൽ? ചേർന്ന യോഗംഇന്ധന വിലവർദ്ധനവ്വ് തടയുക, നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ
തുക വർദ്ധിപ്പിക്കുക തുടങ്ങിയ
ആവശ്യങ്ങളും ഉന്നയിച്ചു.പ്രസി.. ടി.ജെ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.അബ്ദു കൊയങ്ങോറൻ ,സിറാജുദ്ദീൻ കൊടിയത്തൂർ, സജിമോൻ ജോസഫ്, പി ജെ ജോൺ, ഗഫൂർ പുതുപ്പാടി, പി എൻ ചിദംബരൻ, ജോസ് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ പഞ്ചായത്ത് കമ്മറ്റികളുടെ പ്രസിഡന്റ് മാരായി പി.വി ജോർജ് ( കൂടരഞ്ഞി ), ജയിസൺ ജോസഫ് (തിരുവമ്പാടി), എ ഡി ജോസ് (കോടഞ്ചേരി), എം പി സുരേഷ് ( പുതുപ്പാടി), പ്രസാദ് (മുക്കം), സലിം പാറക്കൽ (കൊടിയത്തൂർ), എ കെ ഇബ്രാഹിം (കാരശ്ശേരി) തുടങ്ങിയവരെയോഗം തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here