കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഏലിയാമ്മ ജോർജ്ജ് പ്രസിഡൻറാവും

0
229

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുണ്ടായിരുന്ന പ്രസിഡന്റ് രാജിവച്ചതിനെ തുടർന്ന് പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് യോഗം 11-ന് നടക്കും’ തിരുവമ്പാടി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് വന്ന ഏലിയാമ്മ ജോർജ്ജ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് കൂടുതൽ സാധ്യത. കോൺഗ്രസ് പാർട്ടിയിൽ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഉണ്ടാക്കി ധാരണ പ്രകാരം ആദ്യഘട്ടത്തിൽ രണ്ട് വർഷക്കാലം സി.ടി വനജക്കായിരുന്ന പ്രസിഡൻറ് സ്ഥാനം അടുത്ത രണ്ട് വർഷക്കാലം ഏലിയാമ്മ ജോർജ്ജിന് പ്രസിഡൻറ് സ്ഥാനം നല്കാനാണ് ധാര്ണ ‘ 18 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്ത് ബോർഡിൽ ഒമ്പത് അംഗങ്ങളാണ് കോൺഗ്രസിനുള്ളത് .ആറ് അംഗങ്ങളുള്ള ലീഗിനാണ് 5 വർഷക്കാലവും വൈസ് പ്രസിഡന്റ് സ്ഥാനം.. ഒരു സ്ഥാനം കേരള കോൺഗ്രസ് (എം)നാണ് ജനതാദളിനും, ‘റഹിം ലീഗിനും ഓരോ അംഗങ്ങളുണ്ട്.മലയോര മേഖലയിൽ നിന്നുള്ള ഒരാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാകുന്നതിലുള്ള സന്തോഷത്തിലാണ് തിരുവമ്പാടിയിലെ കോൺഗ്രസ് പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here