കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്: ഏലിയാമ്മ ജോർജ് പ്രസിഡന്റ്

0
920

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ഏലിയാമ്മ ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവമ്പാടി ഡിവിഷൻ മെംബറായ ഇവർ നേരത്തെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചാണ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചത്. കോൺഗ്രസിലെ ധാരണ പ്രകാരം നിലവിലുണ്ടായിരുന്ന പ്രസിഡന്റ് സി.ടി. വനജ രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

18 അംഗ ഭരണസമിതിയിൽ ആകെയുള്ള രണ്ട് എൽഡിഎഫ് മെംബർമാർ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. അനുമോദനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂപ്പർ അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ്, മുൻ എംഎൽഎ വി.എം. ഉമ്മർ, മുൻ ഡിസിസി പ്രസിഡന്റ് കെ.സി. അബു, എം.എ. റസാഖ്, എ. അരവിന്ദൻ, കെ.വി. മുഹമ്മദ്, പി.പി. കുഞ്ഞായിൻ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here