കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ കായികമേളയില്‍ പുല്ലൂരാംപാറ ചാമ്പ്യന്‍മാര്‍.

0
171

ചാമ്പ്യന്‍മാരായ പുല്ലൂരാംപാറ ടീം
           ചക്കിട്ടപാറയില്‍ വെച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന കോഴിക്കോട് ജില്ലാ റവന്യു കായികമേളയില്‍ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്‍മാരായി. 127 പോയിന്റു നേടിയാണ്  പുല്ലൂരാംപാറ ചാമ്പ്യന്‍മാരായത്. നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്കൂളും, കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂളും 101 പോയിന്റു വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. കായികമേള ഇന്നു വൈകുന്നേരമാണ് സമാപിച്ചത്.  മലയോര മേഖലയിലെ പുല്ലൂരാംപാറയുടെ കായിക കരുത്തിന്റെ പിന്‍ബലത്തില്‍  ഉപജില്ലാ വിഭാഗത്തില്‍ മുക്കം ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പുല്ലൂരാംപാറ ജില്ലാ ചാമ്പ്യന്‍മാരാകുന്നത്.ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചില ചിത്രങ്ങള്‍ 

news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here