ഗൃഹശ്രീഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നടത്തി

0
184

IMG_20160225_211547

തിരുവമ്പാടി – ചെറുകിട വരുമാനക്കാർക്കാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി സർക്കാർ ഭവന നിർമ്മാണ വകുപ്പ് വഴി നടപ്പിലാക്കിയ ഗൃഹശ്രീ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയായ വീടുകളൂടെ താക്കോൽദാനം നടത്തി കോഴിക്കോട് ളില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 55 വീടുകളാണ് പൂർത്തിയാക്കിയത് തിരുവമ്പാടി പ്രത്യ ഛായ ജീവകാരുണ്യ വേദി എന്ന സഹായ സംഘടന വഴിയാണ് 55 വീടുകൾ നിർമ്മിക്കാനായത് വീടിന്റെ ഗുണഭോക്താവ് ഒരു ലക്ഷം രൂപയും സഹായ സംഘടന വിവിധ മേഖലകളിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപയും ഭവന നിർമ്മാണ ബോർഡ് 2 ലക്ഷം രൂപയും അടക്കം 4 ലക്ഷം രൂപ ചെലവ് വരുന്ന വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയത് തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ വെച്ച് ഭവന നിർമ്മാണ ബോർഡ് ചെയർമാൻ അറക്കൽ ബാലകൃഷ്ണ പിളള താക്കോൽദാന കർമ്മം നിർവഹിച്ചു.സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് യു.ഡി എഫ് സർക്കാർ ഭവന നിർമ്മാണ ബോർഡ് വഴി നടപ്പാക്കിയ ജനപ്രിയ പദ്ധതിയാണ് ഗൃഹ ശ്രീ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ബ്ലേക്ക് പഞ്ചായത്ത് മെബർ ആൻസി സബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.ടി.എം ജോസഫ്, സി.ജെ അനില, എം.കെ ഏലിയാസ്, ജിജി ഇല്ലിക്കൽ, ഏ.വി തോമസ്, അഡ്വ.പ്രശാന്ത്, ജോർജ് പുലക്കുടി, റോയി കോക്കാപ്പിള്ളി, പ്രിൻസ് പുത്തൻ കണ്ടം, ജോഷി കുമ്പുക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ – സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റ ഗൃഹ ശ്രീ പദ്ധതി പ്രകാരം പ്രതിഛായ ജീവകാരുണ്യ വേദിയുടെ സഹകരണത്തോടെ പലർത്തിയാക്കിയ ‘ജില്ലയിലെ 55 വീടുകളുടെ താക്കോൽദാന കർമ്മം ചെയർമാൻ അറക്കൽ ബാലകൃഷണപിള്ള നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here