ഗെയില്‍ പൈപ്പ്‌ലൈന്‍ സമരം: മുക്കത്ത് സംഘർഷം, പൊലീസ് ലാത്തി വീശി

0
240

കോഴിക്കോട്∙ ഗെയില്‍ പൈപ്പ്‌ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടന്ന പ്രതിഷേധത്തിനിടെ പൊലീസും പൈപ്പ്‌ലൈൻ വിരുദ്ധ സമിതിയും തമ്മിൽ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം എറിഞ്ഞുതകര്‍ത്തു. ഇതേത്തുടർന്നു പൊലീസ് ലാത്തി വീശി. സമരപ്പന്തല്‍ പൊളിച്ചുനീക്കിയ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷമുണ്ടാക്കിയ പത്തു പേരെ കസ്റ്റഡിയിൽ എടുത്തു.

ലാത്തിച്ചാർജിനെത്തുടർന്നു മുക്കത്തുനിന്ന് ഒഴിഞ്ഞുപോയ സമരക്കാർ വലിയപറമ്പിലും പ്രതിഷേധം നടത്തി. ഇവിടെയും പൊലീസ് എത്തിയതിനെത്തുർന്ന് ഒരു വിഭാഗം സമരക്കാർ കല്ലായിൽ റോഡ് തടഞ്ഞും പ്രതിഷേധിക്കുന്നുണ്ട്. ഇവിടെ റോഡിൽ ടയർ കൂട്ടിയിട്ടു കത്തിച്ചു വഴി തടസ്സപ്പെടുത്തിയിരിക്കുകയാണ്. കെഎസ്ആർടിസി ബസുകളും തടഞ്ഞു.

അതേസമയം, സംഘർഷത്തിൽ പൊലീസുകാരനു പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ദൃശ്യങ്ങള്‍ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ചില്ല. സ്ഥലത്ത് ദ്രുതകർമസേനയെത്തിയിട്ടുണ്ട്.
gail-pipeline-violence-2
ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥലമേറ്റെടുക്കുന്നതിലായിരുന്നു സമര സമിതിക്കാരുടെ എതിർപ്പ്. മാത്രമല്ല, റീസർവേ വേണമെന്നും സമരക്കാർ ആവശ്യപ്പെടുന്നുണ്ട്. മൂന്നു മാസമായി സമരം നടക്കുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാനായി ഇന്നു അധികൃതർ എത്തിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here