ഗെയിൽ സമരം: അറസ്റ്റിലായ 11 പേർക്കും ജാമ്യം

0
379

ഗെയിൽ സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 11 പേർക്ക് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 പേർക്കും നേരത്തേ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും 11 പേർക്കെതിരെ പൊലീസ് വീണ്ടും 308 വകുപ്പ് ചുമത്തി കേസെടുത്തതിനാൽ ജില്ലാ കോടതി ജാമ്യം അനുവദിച്ചിട്ടും റിമാൻഡിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

10 പേർ നേരത്തേ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഗെയിൽ സമരവുമായി ബന്ധപ്പെട്ട് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനത്തിന് വിരുദ്ധമായാണ് 11 പേർക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തതെന്ന ആരോപണവുമായി യുഡിഎഫും സമര സമിതിയും രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here