ചേനക്കൃഷിയിൽ നൂറുമേനി വിളവെടുത്ത് സേക്രഡ് ഹാർട്ട് വിദ്യാർത്ഥികൾ

0
454

തിരുവമ്പാടി -സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ കൃഷി ചെയ്ത ചേന കൃഷി വിളവെടുപ്പ് നടത്തി.മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികളും അവർക്ക് ക്ഷിപാo ങ്ങൾ ചൊല്ലി കൊടുത്ത് കൂടെ നിന്ന അദ്ധ്യാപകരും പി.ടി എ കമ്മറ്റിയും.കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചതിനെ തുടർന്ന് ചേനയുടെ വിളവെടുപ്പ് വിദ്യാർത്ഥികൾ ആഘോഷമാക്കി. ‘വിഷമില്ലാത്ത പച്ചക്കറികൾ വീട്ടിലും വിദ്യാലയത്തിലും എന്ന സ്ക്കൂൾ പദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചേനക്യഷി ചെയ്തത്. വിളവെടുപ്പിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ എം സണ്ണി പിടിഎ പ്രസിഡന്റ് തങ്കച്ചൻ പുരയിടത്തിൽ, അധ്യാപകരായ സാജൻ ഫിലിപ്പ്, ജെയിംസ് ജോഷി ,റോബി തോമസ്‌ ,വിത്സൻ ജേക്കബ്ബ്, ആന്റപ്പൻ ചെറിയാൻ’ സിസ്റ്റർ ബ്ലെസി, വിദ്യാർത്ഥികളായ ശ്രുതി മെറിൻ ജോസ്, രജിൻ കെ ആർ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് കാർഷിക ക്ലബിലെയും എൻ എസ് എസ് യൂണിറ്റിലെയും വിദ്യാർത്ഥികൾ നേതൃത്വം നൽകുന്നു.
ഫോട്ടോ =
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്യത്തിൽ നടത്തായ ചേനക്കൃഷി വിളവെടുപ്പ് നടത്തിയപ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here