തിരുവമ്പാടിയില്‍ ബൈപ്പാസ് ആവശ്യം ശക്തമായി

0
162


തിരുവമ്പാടി : ദിവസം തോറും വര്ദ്ധിിച്ചു വരുന്ന ഗതാഗത കുരുക്കിന് മോക്ഷത്തിനായി തിരുവമ്പാടിയില്‍ ബൈപ്പാസ് പണിയണമെന്ന ആവശ്യം ശക്തമായി. 3 കിലോമീറ്റർ ദൂരം ഉള്ള ബൈപ്പാസ് ആരംഭിക്കുന്നത് താഴെ തിരുവമ്പാടി ഗവ: ഹോസ്പിറ്റൽ ജങ്ങ്ഷനിൽ നിന്നാണ്. അവിടെ നിന്ന് കൂടരഞ്ഞി റോഡിലെ കക്കുണ്ടിലെത്തി അത് വഴി പുന്നക്കൽ റോഡ്‌ കടന്നു പുല്ലൂരാംപാറ റോഡിലെ കറ്റ്യാട്‌ ജങ്ങ്ഷനിൽ എത്തി ചേരുന്നതാണ് പുതിയ ബൈപ്പാസ്. ഈ റോഡ്‌ നിലവിൽ വന്നാൽ തിരുവമ്പാടി ടൗണിൽ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും പുല്ലൂരാംപാറ, പുന്നക്കൽ , കൂടരഞ്ഞി , കോടഞ്ചേരി എന്നിവടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക്‌ തിരുവമ്പാടി ടൗണിൽ കടക്കാതെ മുക്കം ,കോഴിക്കോട് ഭാഗത്തേക്ക്‌ പോവുകയും ചെയ്യാം. ഇത് തിരുവമ്പാടിയുടെ സമഗ്ര വികസനത്തിന്‌ വഴി തെളിയും . താരതമ്യേനെ കുറഞ്ഞ വീടുകളെ ഈ പാതയിൽ ഉള്ളത് എന്നതും റോഡ്‌ നിർമ്മാണത്തിന് എളുപ്പമാകും. തിരുവമ്പാടി ടൗണ്‍ വികസനന കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചു ഗതാഗത – പൊതു മരാമത്ത് മന്ത്രിമാര്ക്കും എം.പി , എം.എൽ.എ അത് പോലെ തന്നെ പി.ഡബ്ല്യൂ.ഡി ഓഫീസിലേക്കും നിവേദനം അയക്കാനും സർവ്വേ നടത്താൻ വിപുലമായ യോഗം ചേരാനും കമ്മിറ്റി തിരുമാനിച്ചു.

news from –  www.facebook.com/ThiruvambadyNews

LEAVE A REPLY

Please enter your comment!
Please enter your name here