തിരുവമ്പാടി ഗ്യാലക്സി ക്ലബ് വടംവലി മത്സരത്തില്‍ ഗ്യാലക്സി എടക്കാട്ടുപറമ്പ് ജേതാക്കള്‍.

0
300

             ഗാലക്സി ക്ലബ്ബ് തിരുവമ്പാടി സംഘടിപ്പിച്ച ഒന്‍പതാമത് അഖില കേരള വടംവലി മത്സരത്തില്‍  ഗാലക്സി എടക്കാട്ടുപറമ്പ് (വെറ്റിലപ്പാറ) ജേതാക്കളായി.  സെപ്തംബര്‍ 21 ശനിയാഴ്ച (ഇന്നലെ) ഉച്ച കഴിഞ്ഞ് 4 മണി മുതല്‍ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന അവേശകരമായി മത്സരത്തില്‍ ടൌണ്‍ ടീം നെല്ലിപ്പൊയിലിനെ പരാജയപ്പെടുത്തിയാണ് ഗാല്ക്സി എടക്കാട്ടുപറമ്പ് വിജയികളായത്. വടംവലി മത്സരത്തില്‍   മൂന്നാം സ്ഥാനം നേടിയത് ഉദയ കക്കാടാണ്. പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ പരിശീലകന്‍ ടോമി ചെറിയനാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.
       കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം ടീമുകള്‍ പങ്കെടുത്ത വടം വലി മത്സരത്തില്‍  ഒന്നാം സ്ഥാനം നേടിയ ടീമിന് 20001 രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് 10001 രൂപയും മൂന്നാം സ്ഥാനം നേടിയ ടീമിന് 5001 രൂപയും നാലാം സ്ഥാനം നേടിയ ടീമിന് 2001 രൂപയുമാണ്. സമ്മാനിച്ചത്. കൂടാതെ 5 മുതല്‍ 8 വരെയുള്ള  സ്ഥാനങ്ങള്‍ നേടിയവര്‍ക്ക്  1001 രൂപയുടെ ക്യാഷ് അവാര്‍ഡും, ഓരോ വലിയിലെ വിജയികള്‍ക്കും പണക്കിഴികളും, മികച്ച പ്രകടനം കാഴ്ച്ച വെച്ച കളിക്കാര്‍ക്കും കാണികള്‍ക്കും പ്രത്യേക ക്യാഷ് പ്രൈസും നല്കുകയുണ്ടായി.
             ഇന്നലെ ഉച്ച കഴിഞ്ഞ് നാലുമണി മുതല്‍ മത്സരം ആരംഭിച്ചതോടു കൂടി ഹൈസ്കൂള്‍ അങ്കണത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. മലയോര മേഖലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന മഴ രാവിലെ മുതല്‍ അല്പം വിട്ടു നിന്നത് സംഘാടകര്‍ക്ക് ആശ്വാസം പകര്‍ന്നെങ്കിലും അഞ്ചുമണിക്കു ശേഷം മഴ തകര്‍ത്തു പെയ്യുകയുണ്ടായി ഇതൊന്നും കളിക്കാരുടെയും, കാണികളുടെയും ആവേശത്തെ തടഞ്ഞു നിര്‍ത്താനായില്ല. കനത്ത മഴയത്തും മത്സരങ്ങള്‍ തുടരുകയുണ്ടായി.  മഴ മത്സരത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ സംഘാടകര്‍ മുന്‍ കരുതലെടുത്തിരുന്നു. ഗ്രൌണ്ടില്‍ സിമന്റു സ്ലാബു കൊണ്ട് പ്രത്യേകം നിര്‍മിച്ച പ്രതലത്തിലായിരുന്നു മത്സരങ്ങള്‍ നടന്നത്. കൂടാതെ ഫ്ലഡ്‌ലൈറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരൂന്നു.
  ടൌണിലെ വ്യാപാരി, വ്യവസായികളുടെ ഷകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇവരാണ് വടം വലി മത്സരത്തിലെ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ നല്കിയത്. ഉച്ച കഴിഞ്ഞ് നാലുമണിക്കാരംഭിച്ച മത്സരങ്ങള്‍  രാത്രി പത്തരയോടെയായാണ് സമാപിച്ചത്.
                                                വടം വലി മത്സരക്കാഴ്ച്ചകള്‍
news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here