തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ

0
367

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ. മുക്കത്തിനടുത്ത എരഞ്ഞിമാവിൽ ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. യു.ഡി.എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഗെയിൽ സമരസമിതി ഉൾപ്പെടെ വിവിധ സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.സമരക്കാരെ നേരിടുന്നതിനിടയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെകട്ടറി അഡ്വ: എ.കെ.ഇസ്മയിലിനെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വൈകുന്നേരം മുക്കം പോലീസ് സ്റ്റേഷനിലേക്ക് സമരസമിതി മാർച്ചു നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here