തിരുവമ്പാടി വിദേശ മദ്യഷാപ്പിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു.28-ന്‌ നടക്കുന്ന ജനകീയ മാർച്ച് ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും

0
244

തിരുവമ്പാടി – ടൗണിൽ ചേപ്പിലംകോട് റോഡിന് സമീപം പ്രവർത്തിക്കുന്ന വിദേശ മദ്യഷാപ്പ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി പൗരാവലിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ചും പൊതുമ്മേളനവും നടക്കും 28-ന് വൈകുന്നേരം 5-ന് വിദേശ മദ്യഷാപ്പിന് മുന്നിലേക്ക് നടക്കുന്ന മാർച്ചിന് ശേഷം ടൗണിൽ നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്‌ഘാടനം ചെയ്യും ജ .. മൻസൂർ അഹ്സനി, ജ.. അബ്ദുറഹിമാൻ ഫൈസി, എ അബൂബക്കർ മൗലവി, ബ്രഹ്മശ്രീ ജ്ഞാന ചൈതന്യ തുടങ്ങിയവർ പ്രസംഗിക്കും തിരുവമ്പാടി ടൗൺ കുരിശുപള്ളി, മുസ്ലിം പള്ളികൾ എന്നിവയുടെ അടുത്ത് ദൂരപരിധി ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യഷാപ്പ് മൂലം സ്ത്രീകളുംകുട്ടികളും അടക്കമുള്ളവരുടെ സ്വൈര്യ സഞ്ചാരത്തിന് പോലും ഈ റോഡിൽ തടസ്സം നേരിടുകയാണ് വിദ്യാർത്ഥികളെ പോലും മദ്യപാനത്തിന് പ്രേരിപ്പിക്കുന്ന ഈ സ്ഥാപണം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തുന്ന മാർച്ചിന് വിവിധ സംഘടനകൾ നേതൃത്വം നല്കും
ഫോട്ടോ -തിരുവമ്പാടിയിലെ വിദേശ മദ്യഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ യു പി വിഭാഗം വിദ്യാർത്ഥികൾ ടൗണിൽ നടത്തിയ പ്രകടനം

വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണം
തിരുവമ്പാടി – ടൗണിലെ വിദേശമദ്യഷാപ്പ് അടച്ചു പൂട്ടണമെന്ന് പന്നക്കൽ സെന്റ് സബാസ്റ്റ്യൻസ് ഹൈസ്കൂൾ വ്യക്തിത്വ വികസന ക്ലബ് ആവശ്യപ്പെട്ടു ഷാലി എ ജോസ് അദ്ധ്യക്ഷത വഹിച്ചു. ലിബീഷ് ജോസഫ്, ടി.ജെ സേവ്യർ, സൈനബ, പി ജെ.ഷാജി, ആര്യ ബെന്നി, മുഹമ്മദ് സഫൽ ,, കിരൺ അബ്രാഹം, നവ്യ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here