തിരുവമ്പാടി സി.എച്ച്. മുഹമ്മദ് കോയ കള്‍ച്ചറല്‍ സെന്റര്‍ ‘ കനിവിന്റെ വീട് ‘ എന്ന പേരില്‍ നിര്‍ധന കുടുംബത്തിന് വേണ്ടി നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി.

0
298
           തിരുവമ്പാടി സി.എച്ച്. മുഹമ്മദ് കോയ കള്‍ച്ചറല്‍ സെന്റര്‍ ‘ കനിവിന്റെ വീട് ‘ എന്ന പേരില്‍ നിര്‍ധന കുടുംബത്തിന് വേണ്ടി നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി. നിത്യ രോഗികളായ രണ്ട് മക്കളുമായി ദുരിത ജീവിതം നയിക്കുന്ന നെല്ലാട്ട്തൊടി ഹംസയുടെ കുടുംബത്തിനാണ് വീട് നിര്‍മിച്ചത്. സി.എച്ച്. സെന്ററിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഭവനപദ്ധതി ഏറ്റെടുത്തത്. അഞ്ചു സെന്റു സ്ഥലത്തിനും, മൂന്നു മുറികളുള്ള വീടിനുമായി 13 ലക്ഷം രൂപ ചിലവഴിച്ചു. വിദേശത്തു നിന്നടക്കം ഒട്ടേറെ പേര്‍ സഹായ ഹസ്തവുമായെത്തി. തിരുവമ്പാടി ടൌണിനു സമീപം അമ്പലപ്പാറയിലാണ് വീട് ഒരുക്കിയിട്ടുള്ളത്.
              പാണക്കാട് സയ്യിദ്ദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. ചടങ്ങില്‍  സി. മോയിന്‍കുട്ടി എം.എല്‍.എ. വസ്തുരേഖകള്‍ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാന്‍ വി.കെ. ഹുസൈന്‍കുട്ടി, കെ.എന്‍.എസ്. മൗലവി, സല്‍മ അസൈന്‍, ജോളി ജോസഫ്, തോമസ് വലിയപറമ്പന്‍, ജിജി കെ. തോമസ്, അബ്രഹാം മാനുവല്‍, മുഹമ്മദ് കീഴേപ്പാട്ട്, മുസ്തഫ കിളിയണ്ണി, കെ.എ. മോയിന്‍, അബ്ദുസമദ് പേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here