ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി ആനക്കാംപൊയില്‍ പുനര്‍ജ്ജനി പ്രവര്‍ത്തകര്‍.

0
324

 

         ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന ചെമ്പുകടവില്‍ രക്ഷാപ്രവര്‍ത്തനങ്ങളൂമായി ആനക്കാംപൊയില്‍ പുനര്‍ജ്ജനി ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി. ദുരന്തമുണ്ടായ ഉടനെ തന്നെ സ്ഥലത്തെത്തിയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ റോഡിലും, വീടുകള്‍ക്കു മുകളിലും വീണു കിടന്നിരുന്ന മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റി. ഫയര്‍ ആന്‍ഡ് റെസ്ക്യു സേനാംഗങ്ങള്‍ എത്തുന്നതിനു മുന്‍പേ സാഹസികരായ പ്രവര്‍ത്തകര്‍ വീടുകളിലും മറ്റും വീണു കിടന്നിരുന്ന തെങ്ങുകളും മരങ്ങളും അതിസാഹസികമായിട്ടാണ് നീക്കം ചെയ്തത്. ആളുകള്‍ അപകടത്തില്‍ പെട്ടിട്ടില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവര്‍ തിരിച്ചു പോയത്.
     പുനര്‍ജ്ജനി പ്രവര്‍ത്തകരായ ജോസ് റാപ്പുഴ, വില്‍സണ്‍ നമ്പൂരികുന്നേല്‍, പ്രസാദ് ഇലഞ്ഞിക്കല്‍, ബിജു അരിപ്പാറ, മിനി മാവാതുക്കല്‍, അബ്ദുള്‍ ഷുക്കൂര്‍ തുടങ്ങിയവരുടെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.
news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here