നിയമാനുസൃതമായ എല്ലാ രേഖകളുമുള്ള ഭൂമിയിൽ നിന്ന് കർഷകരെ കുടിയിറക്കാനുള്ള നീക്കo അനുവദിക്കില്ല

0
247

റവന്യൂ വകുപ്പ് നിഷ്കർഷിക്കുന്ന നിയമാനുസൃതമായ എല്ലാ രേഖകളോടും കൂടി കൈവശം വച്ച നുഭവിക്കുന്ന ഭൂമിയിൽ നിന്ന് കർഷകരെ ഇറക്കിവിടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് കൂടഞ്ഞി മണ്ഡലം കമ്മറ്റി മുന്നറിയിപ്പ് നല്കി. കക്കാടംപൊയിലിൽ കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് ഇറക്കിയ ഉത്തരവ് ജനവിരുദ്ധമാണെന്നും ഇത് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല ഗൂഡാലോചനയാണ് ഉത്തരവിന് പിന്നിലെന്ന് കമ്മറ്റി കുറ്റപ്പെടുത്തി. ഗൂഡാലോചന നടത്തിയ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്ന് യോഗം ആവശ്യപ്പെട്ടു.
സബാസ്റ്യൻ കയ്യാനി അദ്ധ്യക്ഷത വഹിച്ചു കർഷക യൂണിയൻ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ ,ജോണി പ്ലാക്കാട്ട്, ജോസ് ഞാവള്ളി, വിൽസൺ പുല്ലുവേലി;ടോമി മണിമല, ജോസ് പുണർത്താംകുന്നേൽ, തോമസ് ഐക്കര തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here