പള്ളിപ്പടിയില്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ എ.റ്റി.എം. കൌണ്ടര്‍ ഉദ്ഘാടനം ചെയ്തു.

0
323

       സൌത്ത് ഇന്ത്യന്‍ ബാങ്ക്  എ.റ്റി.എം. പള്ളിപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുല്ലൂരാംപാറ ബ്രാഞ്ചിന്റെ രണ്ടാമത് എ.റ്റി.എം കൌണ്ടറാണ് ഹയര്‍ സെക്കണ്ടറി സ്കൂളിന് എതിര്‍ വശത്ത് തടത്തില്‍ ബില്‍ഡിംഗിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. എ.റ്റി.എമ്മിന്റെ ഉദ്ഘാടനം ഇന്നു ഉച്ചകഴിഞ്ഞ്  ത്യശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു.
          പുല്ലൂരാംപാറ പള്ളി വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട്, ബഥാനിയ ഡയറക്ടര്‍ റവ.ഫാ.ബെന്നി മുണ്ടനാട്ട്, സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ എ.റ്റി.എം ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. പുല്ലൂരാംപാറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള പ്രധാന സ്ഥാപനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് പള്ളിപ്പടിയിലായതിനാല്‍ ഇവിടെ പുതിയ എ.റ്റി.എം കൌണ്ടര്‍ ആരംഭിച്ചിരിക്കുന്നത് ആളുകള്‍ക്ക് ഏറെ സഹായകരമാണ്.
news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here