പുല്ലൂരാംപാറ നെഹ്റു ലൈബ്രറി ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A + കരസ്ഥമാക്കിയ പുല്ലൂരാംപാറ പ്രദേശത്തു നിന്നുമുള്ള കുട്ടികള്‍ക്ക് സ്വീകരണം നല്കി.

0
256

പുല്ലൂരാംപാറ നെഹ്റു ലൈബ്രറി ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A + കരസ്ഥമാക്കിയ പുല്ലൂരാംപാറ പ്രദേശത്തു നിന്നുമുള്ള കുട്ടികള്‍ക്ക് സ്വീകരണം നല്കി. ജൂണ്‍ 30 നു ഞായാറാഴ്ച വൈകുന്നേരം 5.30 ന് ലൈബ്രറി ഹാളില്‍ വെച്ചു നടത്തിയ സ്വീകരണച്ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ തെരേസ ജോസഫ്, ഏയ്ഞ്ചല്‍ ലാല്‍, ബെനില്‍ ജോസഫ്, സബിന്‍ കുര്യന്‍, നിധിന്‍ ടോം എന്നിവരെ ആദരിച്ചു.

                കൂടാതെ പ്രസ്തുത സ്വീകരണച്ചടങ്ങില്‍ തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കൂളില്‍ നിന്നും പ്രധാനധ്യാപകനായി വിരമിച്ച ലൈബ്രറി പ്രസിഡന്റും സംസ്ഥാന അധ്യാപക അവാര്‍ഡു ജേതാവുമായ ടി.ജെ.സണ്ണി, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച സ്കറിയ മാത്യു എന്നിവരെയും ആദരിച്ചു.
           ചടങ്ങില്‍ ലൈബ്രറി സെക്രട്ടറി എന്‍.വി. ജോഷി സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ടി.ജെ.സണ്ണി അധ്യക്ഷം വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഏലിയാമ്മ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള മൊമന്റോ വിതരണം ശ്രീമതി ഏലിയാമ്മ ജോര്‍ജും വിരമിച്ച പ്രധാനധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം റവ.ഫാ.ജോമോന്‍ ഞാവള്ളിയിലും നടത്തി.
 ടി.ജെ.സണ്ണി
           ജില്ലാ ലൈബ്രറി കൌണ്‍സില്‍ എക്സി.കമ്മറ്റി അംഗം സി.സി.ആന്‍ഡ്രൂസ്, ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനധ്യാപകന്‍ ബെന്നി ലൂക്കോസ്, ഹെഡ്മിസ്ട്രസ്സ് കെ.പി.മേഴ്സി, ജോസ് മാത്യു എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. റ്റി.റ്റി.തോമസ്  നന്ദി പ്രകടനവും നടത്തി.
           സ്വീകരണച്ചടങ്ങില്‍ നിന്ന്

തെരേസ ജോസഫ്

ഏയ്ഞ്ചല്‍ ലാല്‍
നിധിന്‍ ടോം
സബിന്‍ കുര്യന്‍
ബെനില്‍ ജോസഫ്
സ്ക്കറിയ മാത്യു
news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here