പോലീസ് ജീപ്പ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്

0
256

തിരുവമ്പാടി: ആനക്കാംപൊയിലിന് സമീപം പോലീസ് ജീപ്പ് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. എ.എസ്.ഐ. രാജഗോപാല്‍, പോലീസുകാരായ ജോസഫ് മാത്യു, രഞ്ജിത്, തൃശ്ശൂര്‍ സ്വദേശി അസൈന്‍ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ തിരുവമ്പാടിയിലെ സ്വകാര്യാസ് പത്രിയില്‍ ചികിത്സ തേടി. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ആനക്കാംപൊയില്‍ തേക്കുംകാട് ഇറക്കത്തിലാണ് അപകടം.

IMG_20131026_081524

IMG_20131026_081514

IMG_20131026_081505

IMG_20131026_081445

DSC_1953

ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് തൃശ്ശൂര്‍ സ്വദേശി അസൈനെ കസ്റ്റഡിയിലെടുത്ത് മടങ്ങുകയായിരുന്നു പോലീസ് സംഘം. വിദേശത്തുനിന്ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അസൈന്‍ വീട്ടില്‍ പോകാതെ ഒരു സ്ത്രീക്കൊപ്പം ആനക്കാംപൊയിലില്‍ താമസം തുടങ്ങിയെന്നാണ് ബന്ധുക്കള്‍ നല്കിയ പരാതി. ഇയാളെ പിന്നീട് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

news from –  www.facebook.com/ThiruvambadyNews

LEAVE A REPLY

Please enter your comment!
Please enter your name here