ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണ സമാപനവും, തിരുശേഷിപ്പ് സ്വീകരണവും ഒക്ടോബര്‍ 26ന്

0
364

           പുല്ലൂരാംപാറ ബഥാനിയ റിന്യുവല്‍ സെന്ററില്‍ നടന്നു വരുന്ന അഖണ്ഡജപമാല സമര്‍പ്പണത്തിന്റെ സമാപനവും മാര്‍ തോമാശീഹായുടെ തിരുശേഷിപ്പ് സ്വീകരണവും, വണക്കവും  ഒക്ടോബര്‍ 26നു ശനിയാഴ്ച്ച നടത്തപ്പെടുന്നു. 2013 ജൂലായ് 18ന് ആരംഭിച്ച അഖണ്ഡ ജപമാല സമര്‍ണപ്പമാണ് നൂറു ദിനങ്ങള്‍ പിന്നിട്ട് നൂറ്റി ഒന്നാം ദിവസമായ ശനിയാഴ്ച്ച സമാപിക്കുന്നത്. ഇപ്പോള്‍ രൂപതയിലെ വിവിധ ഇടവകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന  വി.തോമാശീഹായുടെ തിരുശേഷിപ്പിന്റെ സ്വീകരണവും, വണക്കവും അന്നേ ദിവസം നടക്കുന്നുണ്ട്.
       വെള്ളിയാഴ്ച്ച പുല്ലൂരാംപാറ ദേവാലയത്തില്‍ സ്വീകരിക്കുന്ന തിരുശേഷിപ്പ് ആഘോഷമായാണ് അവിടെ നിന്നും ബഥാനിയായിലേക്ക് കൊണ്ടു വരുന്നത്, സമാപന ദിവസങ്ങളടുത്തതോടെ നൂറുകണക്കിനാളുകളാണ് ബഥാനിയായിലേക്ക് ദിനം പ്രതി  എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ഇടവകളില്‍ നിന്നും ജപമാല റാലികള്‍ ബഥാനിയായിലേക്ക് നടന്നിരുന്നു. ദീപാലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ സമാപനച്ചടങ്ങുകള്‍ക്കായി ബഥാനിയാ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here