ഭിന്ന ശേഷിക്കാരുടെ ജില്ല ഫെഡറേഷൻ രൂപീകരിച്ചു.

0
229

തിരുവമ്പാടി = ഭിന്നശേഷിയുള്ളവർക്കായി കോഴിക്കോട് ജില്ലാതല ഫെഡറേഷൻ രൂപീകരിച്ചു.ലിസ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ രണ്ട് വർഷമായി നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭിന്നശേഷിക്കാരുടെ ഫെഡറേഷൻ രൂപീകരിച്ചത്.വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗമാണ് ജില്ല ഫെഡറേഷൻ (കെസി ഡി എ)രൂപീകരിച്ചത്.ഫെഡറേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കും അവരുടെ സംരക്ഷകർ, രക്ഷിതാക്കൾ എന്നിവർക്കുള്ള ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും, തൊഴിൽ സംവരണവും ഉറപ്പാക്കാൻ സംഘടന രംഗത്തിറങ്ങും.പുനരധിവാസ കേന്ദ്രങ്ങളും സ്വയം തൊഴിൽ പദ്ധതികളും നേടിയെടുക്കാൻ സംഘടന സജീവമാകും.ലിസ പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ ഡോ.പി എം മത്തായി ഉദ്ഘാടനം ചെയ്തു.
മാത്യു കൊച്ചു കൈപ്പേൽ അദ്ധ്യക്ഷത വഹിച്ചു. സി ബി ആർ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ചാക്കോച്ചൻ അമ്പാട്ട് ക്ലാസ് എടുത്തു.അബ്ദുൾ ഗഫൂർ, ജെ റ്റി ഷാനിബ, എം ജെ ചാക്കോ, കെ സി ജോസഫ്, ജോയി കൂനങ്കിയിൽ, തങ്കച്ചൻ തോട്ടുങ്കൽ ,ഇമ്മാനുവൽ മൊതക്കാട്ടുപറമ്പിൽ, സുഹറ ചെറുകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാർക്കായി ജില്ലാതലത്തിൽ രൂപീകരിച്ച ഫെഡറേഷന്റെ യോഗം ഡോ: പി എം മത്തായി ഉദ്ഘാടനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here