മോൺ.ഡോ: ആൻറണി കൊഴുവനാലിന് സ്വീകരണവും കർഷക കൺവെൻഷനും

0
234

അദ്ധ്യാത്മികതയിൽ അടിയുറച്ച് ജീവിക്കുമ്പോഴും സാമൂഹിക കാർഷിക മേഖലകളിൽ മാറ്റത്തിനായി നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ച്  മോൺസിഞ്ഞോർ പദവി ലഭിച്ച ബോ: ആൻറണി കൊഴുവനാലിന് തിരുവമ്പാടിയിൽ സ്വീകരണം നല്കി.ഇൻഫാമിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക സംഗമത്തിൽ വെച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാദർ അബ്രാഹം വള്ളോപ്പിള്ളി അദ്ദേഹത്തെ ഷാൾ അണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. ഒറ്റപ്പെട്ട ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന കർഷക സൂഹത്തിന് സംഘടന ബോധവും പ്രതികരിക്കാനുള്ള ശേഷിയും നേടിയെടുക്കാൻ കഴിഞ്ഞത് ഫാദർ ആൻറണി കൊഴുവനാലിന്റെ പ്രവർത്തന ഫലമായിട്ടാണ് എന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.മാണി മണ്ണാനിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് കാര്യാങ്കൽ, ജയിംസ് കോട്ടൂർ, ബേബി പെരുമാലിൽ, സണ്ണി കൊടുകപ്പള്ളി, എ.സി ജോർജ്ജ്, സജീവ്പുരാടം ,കെ.ടി സബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ = മേൺസിഞ്ഞോർ പദവി ലഭിച്ച ഡോ.ആൻറണി കൊഴുവനാലിന് തിരുവമ്പാടിയിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ നടന്ന കർഷക കൺവെൻഷനിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ ഫാദർ അബ്രാഹം വള്ളോപ്പിള്ളി ഉപഹാരം നല്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here