റോഡുകളുടെ അറ്റകുറ്റപണികൾ നടത്തുന്നില്ല. കൂടരഞ്ഞിയിൽ കോൺഗ്രസ് സമരത്തിലേക്ക്

0
405

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കാൻ നടപടി ഉണ്ടാവാത്തതിലും ലൈഫ് വിഷൻ പദ്ധതി അട്ടിമറിച്ചതിലും ക്ഷേമ പെൻഷൻ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.കൂടരഞ്ഞിയിൽ ചേർന്ന മണ്ഡലം കമ്മറ്റി യോഗം 6-ന് വൈകുന്നേരം 5 ന് ടൗണിൽ സായാഹ്ന ധർണയും പ്രതിഷേധയോഗവും നടത്തുന്നതിന് തീരുമാനിച്ചു. ജോസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം ടി അഷ്റഫ് ,ജോൺ പൊന്നമ്പയിൽ, ജെയിസൺ കണിയാങ്കണ്ടം,, ഷിബു തോട്ടം, സണ്ണി പെരുകിലംതറപ്പേൽ, ലിസി കാരി പ്ര തുടങ്ങിയവർ പ്രസംഗിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here