വയനാട് റോഡിന് ബദലായി തുരങ്ക പാത സാധ്യതാ പഠന റിപ്പോർട്ട് അനുകൂലം

0
244

തിരുവമ്പാടിയിലെ സ്വർഗ്ഗം കുന്നിൽ നിന്ന് മേപ്പാടിയിലെ തൊള്ളായിരത്തിലേക്ക് ലെവൽ പാത

തിരുവമ്പാടി – ‘പതിറ്റാണ്ടുകൾ പിന്നിട്ട വയനാട്ടിലേക്കുള്ള ബദൽ റോഡിനായുള്ള അന്വേഷണത്തിന് സമാപനമാകുന്നു വയനാട്-കോഴിക്കോട് ജില്ലകള കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നതും ഹെയർ പിൻ വളവുകൾ ഇല്ലാത്തതും അപകട സാധ്യത വളരെ കുറഞ്ഞതുമായ ടണൽ റോഡ് (തുരങ്ക പാത ) യാഥാർത്ഥ്യമാക്കാൻ കഴിയും എന്ന് ഉപഗ്രഹ സർവ്വെയും സാധ്യതാ പഠനവും പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കി’  തിരുവമ്പാടി – ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്താനുള്ള ടണൽ റോഡിനുള്ള (തുരങ്ക പാത ) സാധ്യത പഠനവും ഉ പഗ്രഹ സർവ്വെയുമാണ് സർക്കാർ നിർദ്ദേശത്തെ തുടർന്ന്  വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. വനഭൂമി ഒരിഞ്ചു പോലും നഷ്ടപ്പെടുന്നില്ല എന്നത് റോഡിന്റെ സാധ്യത കൂട്ടുകയാണ് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ അംഗീക ടണലിംഗ് സർവ്വെ ഏജൻസിയായ റൂബി സോഫ്റ്റ് ആണ് സർക്കാർ നലകിയ ടെണ്ടറിന്റെ അടിസ്ഥാനത്തിൽ സാധ്യത പഠനം പൂർത്തിയാക്കിയത്
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി യിൽ നിന്ന് ആനക്കാംപൊയിൽ വഴി മറിപ്പുഴ വരെ പിഡബ്ല്യ ഡി റോഡ് നിലവിലുണ്ട്.മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴക്ക് കുറുകെ പാലം തീർന്നാൽ കുണ്ടൻ തോട് വഴി സ്വർഗ്ഗം കുന്നിൽ എത്താം ഇവിടെയും ആവശ്യമായ വീതിയൽ റോഡ് ഉണ്ട് സ്വർഗ്ഗം കന്നിൽ സ്വകാര്യ ഭൂമിയിൽ നിന്ന് മേപ്പാടി ഭാഗത്ത് തൊള്ളായിരം റോഡ് പ്രദേശത്തേക്ക് എത്തുന്ന തുരങ്ക പാത നിർമ്മിക്കാൻ കഴിയും എന്നാണ് സാധ്യത പഠനം പൂർത്തിയാക്കിയ ടീം നല്കിയിരിക്കുന്ന റിപ്പോർട്ട്
മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന തുരങ്ക റോഡാണ് ഇതിനായി നിർമ്മിക്കേണ്ടി വരിക ടണൽ റോഡിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും പാലിച്ച് സുരക്ഷിത പാത നിർമ്മിക്കാൻ കഴിയും എന്ന റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത് തുരങ്കം ആരംഭിക്കുന്ന സ്വർഗ്ഗം കുന്ന് മുതൽ അവസാനിക്കുന്ന തൊള്ളായിരം എസ്റ്റേറ്റ് റോഡ് വരെ ലവൽ പാത നിർമ്മിക്കാനാവും എന്നത് ഇതിന്റെ മികവാണ്
ഫോറസ്റ്റ് ചട്ടങ്ങൾ പ്രകാരം വനനശീകരണവും വനഭൂമിയുടെ വക മാറ്റലും പാടില്ല എന്ന നിയമം നിലക്കുമ്പോൾ പോലും ഒരുമരം പോലും മരിക്കാതെ ഒരിഞ്ചു വനഭൂമി പോലും നഷ്ടപ്പെടുത്താതെ ഈ പദ്ധതി നടപ്പാക്കാനാവുമെന്നത് ഏവരിലും പ്രതീക്ഷ നല്കുന്നു വനത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ടണൽ റോഡിന് ,തുരങ്ക നിർമ്മാണത്തിനാവശ്യമായ പെർമിറ്റ് സംസ്ഥാന സർക്കാരിന് തന്നെ നല്കാവുന്നതാണ് മറ്റ് ഏത് പദ്ധതികൾക്കുമെന്ന പോലെ ഇവിടെയും പരിസ്ഥിതി ആഘാത പഠനം ( ഇ ഐ എ) ഇക്കാര്യത്തിലും പരിസ്ഥിതി വകുപ്പ് സ്വാഭാവികമായും നിഷ്കർഷിക്കും രാജ്യത്ത് മറ്റ് മേഖലകളിൽ ഇതുപോലെ തീർത്ത തുരങ്ക റോഡുകൾക്ക് അനുമതി നല്കുന്നതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വളരെ ലളിതമായ നിർദ്ദേശങ്ങളാണ് നല്കിയിട്ടുള്ളത് തുരങ്കങ്ങൾ നിർമ്മിക്കുബോൾ അവയിൽ നിന്ന് എടുക്കുന്ന പാറ മുൻകൂട്ടി നിശ്ചയിച്ച ഇടങ്ങളിൽ നിക്ഷേപിക്കണമെന്നും അതിമേൽ മേൽമണ്ണ് ഇട്ട് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ കൃഷിയോഗ്യമാക്കുക, കാടിനടുത്ത് ഡീസൽ ജനറേറ്റർ ഉപയോഗിക്കുമ്പോൾ സൾഫർ കുറഞ്ഞ ഡീസൽ ഉപയോഗിക്കുക തുടങ്ങിയവയാണ് നിർദ്ദേശങ്ങളിൽ ചിലത്
സാധ്യത പഠന റിപ്പോർട്ടിന്റെ തുടർ നടപടികൾ എന്ന നിലയിൽ കോഴിക്കോട് ജില്ലയിൽ നിർദ്ദിഷ്ട തുരങ്ക റോഡ് തുടങ്ങുന്ന ഭാഗം വരെ ആവശ്യമായ വീതിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ട് ഇതിനായി സ്വകാര്യ വ്യക്തികളുടെ അനുമതിപത്രം വാങ്ങുകയും മറിപ്പുഴയിൽ പാലം നിർമ്മിക്കുകയും വേണം റോഡിന്റെ പ്രധാന്യം പരിഗണിച്ച് ഇക്കാര്യത്തിൽഅടിയന്തിര നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്
ഈ പാത യാഥാർത്ഥ്യമായാൽ വയനാട്ടിലേക്കുള്ള യാത്രക്ക് ദൂരമം സമയവും ഏറെ ലാഭിക്കാൻ കഴിയും നിലമ്പൂർ നിന്ന് കല്പറ്റ വഴി മൈസൂർക്കുള്ള നിർദ്ദിഷ്ട റെയിൽവെ ലൈൻ (നഞ്ചൻകോട് റയിൽ) കൂടി യാഥാർത്ഥ്യമായാൽ ഇപ്പോൾനിർദ്ദേശിക്കപ്പെട്ടിട്ടുള്ള വെള്ളരിമല റെയിൽവെ സ്റ്റേഷനിൽ ഈ പാത സന്ധിക്കും മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്ക്  സൗകര്യപ്രദമായ പാതയായി ഇത് മാറുകയും ചെയ്യും
റോഡിന്റെ വശങ്ങളിലുള്ള വലിയ ഗർത്തങ്ങളും കൊടുംവളവുകളുമുള്ള ചുരം റോഡിലൂടെയുള്ള യാത്ര വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവ് കൂടി പരിഗണിക്കുമ്പോൾ അപകടം പിടിച്ചതാണ് എന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു ബദൽ പാത ഇല്ല എന്നതാണ് യാത്രക്കാർ നേരിടുന്ന പ്രതിസന്ധി കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾക്കും മലപ്പുറം തുടങ്ങിയ ജില്ലകളിലും വലിയ വികസന സാധ്യതകൾ നല്കുന്നതാണ് മലയോര മേഖലയുടെ മനം മയക്കുന്ന പ്രകൃതി സൗന്ദര്യം മുൻനിർത്തി വലിയ തോതിലുള്ള ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ നമുക്കാവും ഇതിനോടൊപ്പം ടണൽ റോഡിന്റെ സാധ്യത കൂടി കണക്കിലെടുത്താൽവിനോദ സഞ്ചാര രംഗത്ത് വലിയ വളർച്ച ഉണ്ടാക്കാൻ കഴിയും
നിർദ്ദിഷ്ട ടണൽ റോഡ്‌ പൂർത്തിയിരുന്നതോടെ തിരുവമ്പാടി യിൽ നിന്ന് കുന്ദമംഗലത്ത് ദേശീയ പാതയിലേക്കും അരീക്കോട് വഴി മലപ്പുറം ജില്ലയിലേക്കും എളുപ്പമാർഗ്ഗത്തിൽ എത്തിച്ചേരാൻ കഴിയും
ഇച്ഛാശക്തി ഭരണകൂടവും നാടിന്റെ വികസനത്തിനായി ഒന്നിച്ച് നില്ക്കാൻ കഴിയുന്ന ജനനേതാക്കളും യാഥാർത്ഥ്യബോധത്തോടെ സാധ്യതകളെ സമീപിക്കുന്ന ഉദ്യോഗസ്ഥരും ഒത്തുചേർന്നാൽ ദീർഘകാലമായി ജനങ്ങളുടെ മനസിൽ സൂക്ഷിയ്ക്കുന്ന ഈ സ്വപ്ന പദ്ധതി നടപ്പാക്കാൻ കഴിയും സർക്കാർ ഫണ്ടില്ലെന്ന് പറഞ്ഞ് മാറിനില്ക്കേണ്ട ആവശ്യമില്ല.ബി.ഒ.ടി വ്യവസ്ഥ അനുസരിച്ചായാലും ഈ പദ്ധതി പൂർത്തിയാക്കണം ഇതിനായി രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും ശക്തമായ നിലപാടുകളുമായി മുന്നിട്ടിറങ്ങണം തെരഞ്ഞെടുപ്പ് പ്രചരണങ്ങളൂടെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കുന്ന പ്രകടനപത്രികയിൽ ആനക്കാംപൊയിൽ – മേപ്പാടി ടണൽ റോഡ് പദ്ധതി കൂടി ഉൾപ്പെടുത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോന കമ്മറ്റി ആവശ്യപ്പെട്ടു. മലബാർ മേഖലക്ക് വൻ വികസന സാധ്യതകൾ ഉറപ്പാക്കുന്നതിന് ടണൽ റോഡിന് കഴിയും എന്നും സംഘടന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here