വിദേശ മദ്യഷാപ്പിനെതിരെ ജന രോഷം ശക്തമാകുന്നു.

0
213

858990b8-28ce-46ef-93c7-7bef7b13cfc9തിരുവമ്പാടി – ടൗണിൽ പ്രവർത്തിരുന്ന വിദേശമദ്യഷാപ്പിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. തിരുവമ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ടൗണിൽ പ്രതിഷേധറാലി നടത്തി.ഫാദർ ജോർജ്ജ് വെള്ളക്കാ കുടി വി.ഡി സേവ്യർ,, കെ.എംഎമ്മാനുവൽ, ജോളി ഉണ്യേപ്പള്ളി, ജോസ് കാവിൽ പുരയിടം, ഇ.ജെ തങ്കച്ചൻ ‘ തുടങ്ങിയവർ പ്രസംഗിച്ചു.
കുടരഞ്ഞി സെന്റ് സബാസ്ത്യൻസ് സ്കൂളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബുകളൂടെ നേതൃത്വത്തിൽ മദ്യഷാപ്പിനെതിരെ പ്രതിഷേധിച്ചു. എ.ജെ സബാസ്ത്യൻ, ബാബു അഗസ്റ്റിൻ , എൻ.വി ദിവാകരൻ, ‘ജയിംസ് ജോഷി, .തുടങ്ങിയവർ പ്രസംഗിച്ചു.
വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ ലഹരി വിരുദ്ധ ക്ലബുകൾ മദ്യഷാപ്പിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.കെ.ജെ ആന്റണി, ജിതിൻ ടി. ജോസ്, മേരി ഷൈല, ലൈസമ്മ ആന്റണി, വിൽസൺ ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവവാടി മാതൃ വേദി  മദ്യഷാപ്പിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാടിന് ശാപമായ വിദേശമദ്യഷാപ്പ് അടച്ചു പൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. ചിന്നമ്മ ജോസഫ്, മോളി പുതുപ്പറമ്പിൽ, ഡെയ്സി പുന്നത്താനം, ഷൈനി മറ്റത്തിൽ, വൽസമ്മ വെള്ളാരംകുന്നേൽ, മീന നടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here