വിദ്യാർത്ഥികൾ തിരുവമ്പാടി ടൗണിൽ പ്ലാഷ് മോബ് നടത്തി.

0
439

അൽഫോൻസ കോളേജിൽ കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഓഗ് മെന്റേഷൻ 2017
എന്ന പേരിൽ കോളേജിൽ വെച്ച് നടക്കുന്ന ഫെസ്റ്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹയർ സെക്കണ്ടറി സ്കൂളുകള പ്രതിനിധീകരിച്ച് 500-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഉല്പന്നങ്ങൾ പരിചയപ്പെടുത്തൽ, നിധിവേട്ട, ഫോട്ടോഗ്രാഫി, മാർക്കറ്റിംഗ് ഗെയിം ,ബിസിനസ് ക്വിസ് എന്നീ ഇനങ്ങളിൽ സ്കൂളുകൾ തമ്മിൽ മത്സരങ്ങൾ നടക്കും. ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് ഓവർ ഓൾട്രോഫികളും വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകളും കാഷ് അവാർഡുകളും നല്കും.രാവിലെ 8.30 ന് റജിസ്ട്രേഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ടേഷനും 9447342 554,  9961064933 നമ്പറുകളിൽ വിളിക്കണം.

മാനേജ്മെൻറ് ഫെസ്റ്റിന്റെ സന്ദേശം അറിയിച്ച് തിരുവമ്പാടി ടൗണിൽ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച് ഫ്ലാഷ് മോബ് ജനശ്രദ്ധ ആകർഷിച്ചു. കോളേജ് യൂണിയൻ ഭാരവാഹികളായ അതുൽ ഡൊമിനിക്, അബിൻ സാബു, ഡെലിറ്റ ടോം, ഡോണ തോമസ്, ഡോൺ ജോസഫ്, അദ്ധ്യാപകരായ സാനി തോമസ്, ഷിജി ഫ്രാൻസീസ് തുടങ്ങിയവർ നേതൃത്വം നല്കി.
ഫോട്ടോ =
തിരുവമ്പാടി അൽഫോൻസാ കോളേജിൽ 18-ന് നടക്കുന്ന മാനേജ്മെൻറ് ഫെസ്റ്റിന്റെ പ്രചരണാർത്ഥം വിദ്യാർത്ഥികൾ ടൗണിൽ നടത്തിയ ഫ്ലാഷ് മോബ്.

LEAVE A REPLY

Please enter your comment!
Please enter your name here