വ്യാപാരികൾക്ക് ഒറ്റതവണ ലൈസൻസ് സമ്പ്രദായം നടപ്പിലാക്കണം

0
320

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിഭാഗം
തിരുവമ്പാടി = തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാരികൾക്ക് ഒറ്റതവണ ലൈസൻസ് സമ്പ്രദായം നടപ്പിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് തിരുവമ്പാടി യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.വനിത സംരഭകർക്ക് തൊഴിൽ നികുതി ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തിരുവമ്പാടി വ്യാപാരഭവനിൽ ചേർന്ന വാർഷിക പൊതുയോഗം വനിത വിംഗ് സംസ്ഥാന പ്രസി.സൗമിനി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.വിജയമ്മ വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിജി കെ തോമസ്, വിജയലക്ഷ്മി, സി.ബാലകൃഷ്ണൻ, ടി.ആർ അബ്ദുൾ റഷീദ്, ടി.എ നദീർ ,ഫാത്തിമ ഹസൈനാർ, കെ.കെ ജമീല, സിസിലി മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി വിജയമ്മ വിജയൻ (പ്രസി.) സിസിലി മാർട്ടിൻ (സെക്ര:) ആയിഷ നാസർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here