സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയിൽ ചാമ്പ്യന്മാരായ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി ജവഹർ ബാലവേദി അംഗങ്ങളെ ആദരിച്ചു

0
418

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയിൽ താലൂക്ക് തലത്തിൽ ഓവർ ഓൾ ചാമ്പ്യന്മാരായ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി ജവഹർ ബാലവേദി അംഗങ്ങളെ ആദരിച്ചു. സപ്തതി ആഘോഷിക്കുന്ന ലൈബ്രറി സെക്രട്ടറി ടി.ടി തോമസിനും യോഗത്തിൽ ആദരവു് നല്കി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് താലൂക്ക് സെക്രട്ടറി കെ.കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു.ടി.ജെ.സണ്ണി അദ്ധ്യക്ഷത വഹിച്ചു.ടി.ജെ കുര്യാച്ചൻ, പി.വി ജോൺ, റീജ ഡെന്നി, അലക്സ് ബേബി, ജോഷി അനന്തക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ =
സംസ്ഥന ലൈബ്രറി കൗൺസിൽ നടത്തിയ അക്ഷരോത്സവം പരിപാടിയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ഓവർ ഓൾ ചാമ്പ്യന്മാരായ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ ജവഹർ ബാലവേദി അംഗങ്ങളെ ആദരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here