സപ്തതി ഓപ്പൺ മാരത്തോൺ പുല്ലൂരാംപാറ സ്പോട്സ് അക്കാദമി ടീം ഇനത്തിൽ ചാമ്പ്യന്മാർ, കെ ആർ ആതിരയും ,അമൽ തോമസും ഒന്നാം സ്ഥാനക്കാർ

0
389

സേക്രഡ് ഹാർട്ട് യു.പി സ്കൂളിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി   നടന്ന സപ്തതി ഓപ്പൺ മാരത്തോണിൽ പുല്ലൂരാംപാറ മലബാർ സ്പോട്സ് അക്കാദമി  ടീം ഇനത്തിൽ ചാമ്പ്യന്മാരായി.പുരുഷന്മാരുടെ വിഭാഗത്തിൽ നടന്ന മത്സരത്തിൽ അമൽ തോമസ്, സി എ അനൂപ്, സിബിൻ സബാസ്റ്റ്യൻ (മൂവരും മലബാർസ് പോട്സ് അക്കാദമി ) യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി – പെൺകുട്ടികളുടെ വിഭാഗത്തിൽ നടന്ന മത്സത്തിൽ കെ ആർ ആ തിര (കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ) ഒന്നാം സ്ഥാനം നേടി. തെരേസ ജോസഫ്, സ്നേഹാ ലക്ഷ്മി ( മലബാർ സ്‌പോട്സ് അക്കാദമി )എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി പുരുഷന്മാരുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും .മലബാർ സ്പോട്സ് അക്കാദമി ഒന്നാം സ്ഥാനവും ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും നേടി. പുരുഷന്മാരുടെ വിഭാഗത്തിൽ സെൻറ് സബാസ്റ്റ്യൻസ് എച്ച്എസ്എസ് കൂടരഞ്ഞിയും പെൺകുട്ടികളുടെ വിഭാഗത്തിൽ സേക്രഡ് ഹാർട്ട് എച്ച് എസ് എസ് തിരുവമ്പാടിയും മൂന്നാം സ്ഥാനം നേടി
സ്കൂൾ ഗ്രൗണ്ടിൽ സ്കൂൾമാനേജർ റവ:ഫാ.അബ്രഹാം വള്ളോപ്പിള്ളി മത്സരം ഫ്ലാഗ് ഓഫ് ചെയതു.മത്സരശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പിസ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന യോഗത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസി: ഏലിയാമ്മ ജോർജ്ജ് വിതരണം ചെയ്തു. ഫാ: അബ്രാഹം വള്ളോപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ബോസ് ജേക്കബ്, അഗസ്റ്റിൻ മoത്തിപ്പറമ്പിൽ, ഹുസൈൻ കെ.പി, ദിലീപ് മാത്യൂസ്, ജോളി മാത്യു, സി ഡി ജെയിംസ്, ഷൈമോൾ, റോയ് ജോസ് ‘ അബ്ദുൾ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ =
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പി സ്കൂൾ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ മാരത്തോൺ സ്കൂൾ മാനേജർ ഫാദർ അബ്രാഹം വള്ളോപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here